Total Pageviews

Wednesday, April 11, 2012

ഞാന്‍.........!








ഞാനാരാണ്.....?





എന്നോടു തന്നെ എത്രയോ വട്ടം ഞാന് 
ചോദിച്ച ചോദ്യം...
ഉത്തരമില്ലാത്ത ഒരു കടങ്കഥ പോലെ ........






ഒരിക്കല്‍ ഒരു മഴത്തുള്ളി
പറഞ്ഞിരുന്നു ഞാനൊരു തൊട്ടാവാടിയാണെന്ന്...! 






അന്നു പെയ്ത മഴയില്‍ ഞാന്‍ തിരിച്ചറിയുന്നു 
ഞാന്‍ വെറുമൊരു തൊട്ടാവാടി മാത്രം ആയിരുന്നെന്ന്...






 വെറുമൊരു പാഴ്ചെടി മാത്രമായിരുന്നെന്ന് ..... :(

ഞാന്‍ മഴയെ ഒരുപാടു ഇഷ്ടപെടുന്നു..

എന്നാണ് ആ ഇഷ്ടം തുടങ്ങിയത് എന്ന് എനിക്കറിയില്ല. 
പക്ഷെ, കുഞ്ഞു നാള് തൊട്ടേ എന്റെ സങ്കടത്തിലും
സന്തോഷത്തിലും ഇ മഴ എന്നോടൊപ്പം
 ഉണ്ടാരുന്നു......





 ഇനി എന്റെ ചില പോരായ്മകള്‍ ഞാന്‍ പറയാം.......,

തിരക്കിനിടയില്‍ നിന്ന്കൊണ്ട് എത്ര 
മനോഹരമായ കാഴ്ചയും ആസ്വദിക്കാന്‍ എനിക്കാവാറില്ല.




sensitive ആണ് , 
അതുകൊണ്ടാണോ എന്നറിയില്ല നിസ്സാര കാര്യത്തിനുപോലും 
ചിലപ്പോ ദേഷ്യം വരികയും.....  

പിന്നീട്, വേണ്ടായിരുന്നു എന്ന് തോന്നുകയുമാണ്  ചെയ്യാറുള്ളത്....


എന്‍റെ പ്രായത്തിലുള്ള മറ്റ് കുട്ടികളെ അപേക്ഷിച്ച്
 എനിക്ക്  knowledge കുറവാണ്......




ഇടക്ക്

ഒരൊറ്റപ്പെടലും, ഉള്‍ വലിച്ചിലും ഉണ്ടാകുമ്പോള്‍ പറമ്പിലെ പേരറിയാത്ത






മരങ്ങള്‍ക്കിടയിലൂടെ നടക്കാനും, 
കുളക്കരയില്‍ വെറുതെ ഇരിക്കാനും

എനിക്കിഷ്ടമാണ് ...അല്ലെങ്കില്‍ പാട്ട് കേള്‍ക്കാന്‍ ....  




ഹൈറേഞ്ചിലെ വളവുതിരിവുകളിലൂടെ 
ഉള്ള യാത്ര ഇഷ്ടമാണ്.



തിരക്കില്ലാത്ത മലമുകളും ,




 കടല്‍തീരവും എനിക്ക് ഹരമാണ്....





മഴ നോക്കിയിരിക്കാറുണ്ട്...





ദൈവ വിശ്വാസമുണ്ട്, 




എനിക്ക്,

സ്നേഹിക്കാന്‍ മാത്രമേ അറിയൂ ..
ചതിയും പാരയും തിരിച്ചറിയാന്‍ വൈകാറുണ്ട്.... 


ഞാന്‍ ആഗ്രഹിക്കുന്ന വിധത്തിലല്ല ചിലര്‍ 
എന്നെ മനസ്സിലാക്കുന്നത് എന്നത്....

എന്നെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട്.......... :( 



ഉണര്‍ന്നിരിക്കുമ്പോള്‍ കാണാറുള്ള
സ്വപ്നങ്ങളാണ് അടുത്ത കൂട്ടുകാര്‍....




നല്ല സുഹൃത്തുക്കളേ കിട്ടുമെന്ന പ്രതീക്ഷയോടെ സ്വപ്നങ്ങളുടെ ഈ കാവലുകാരന് യാത്ര തുടരുന്നു ... :)